സഞ്ജു ടീമില്‍ എത്തുമോ ?; പന്തിന് ഇനിയും പിഴച്ചാല്‍ സാധ്യതാ!

  • 5 years ago
#TeamIndia #Kohli #Virat #Pant ട്വന്റി-20 ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യക്ക് നിര്‍ണായകമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പര. യുവതാരങ്ങളെ കണ്ടെത്തുകയും നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ സ്ഥിരമായി ഒരു താരത്തെ കണ്ടെത്തുകയും വേണം.

വിരാട് കോഹ്‌ലിയുടെ കീഴില്‍ ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയേ മതിയാകു. ഇനിയുള്ള ട്വന്റി-20 പരമ്പരകളാണ് അതിനുള്ള പരിക്ഷണ വേദി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആദ്യ പോരിന് ഇറങ്ങുമ്പോള്‍ നാലാം നമ്പര്‍ മുതല്‍ താഴോട്ട് പരീക്ഷണങ്ങള്‍ ഉണ്ടാകും.

Recommended