കലാരഞ്ജിനി, കല്പന, ഉര്‍വശി ആ കുടുംബത്തില്‍ നിന്ന് ഒരാള്‍കൂടി സിനിമയിലേക്ക്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്നു. സിനിമാ അരങ്ങേറ്റത്തിന്‍റെ ഭാഗമായി പേരും മാറ്റിയിട്ടുണ്ട്. ശ്രീസംഖ്യ എന്ന പേരിലായിരിക്കും കല്‍പനയുടെ മകള്‍ അറിയപ്പെടുക. സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. അഭിനയം രക്തത്തിലുണ്ടെന്ന് പറയാനാണ് ശ്രീമയിക്ക് ഇഷ്ടം. അമ്മയ്ക്ക് പകരമാവാൻ തനിക്കെന്നല്ല, ആർക്കും സാധിക്കില്ല. അതുപോലെ ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനാകുമെന്ന ധൈര്യവും വന്നിട്ടില്ല. ചെറിയ ഹ്യൂമർ റോളുകൾ വന്നാൽ ഒരുപക്ഷേ സാധിക്കുമായിരിക്കുമെന്ന് ശ്രീമയി പറഞ്ഞു. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും തന്റെ മകൻ അമ്പാടിയും സഹോദരന്റെ മകൻ അമ്പോറ്റിയുമെല്ലാം താമസിയാതെ സിനിമയിലെത്തുമെന്ന് കല പറഞ്ഞു. പ്ളസ് ടു കഴിഞ്ഞപ്പോഴാണ് കുട്ടിക്കൂട്ടത്തിന്റെ സിനിമാമോഹം പുറത്തുവന്നത്. എല്ലാവരും വിവിധ കോളേജുകളിൽ വിഷ്വൽമീഡിയ വിദ്യാർത്ഥികളാണ്.