വീപ്പയ്ക്കുള്ളിൽ യുവതിയുടെ മൃതദേഹം അന്വേഷണം വീട്ടമ്മയിലേക്ക് | Oneindia Malayalam

  • 6 years ago
എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ജനുവരി ആദ്യ വാരത്തിലാണ് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശവശരീരം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് ഉപേക്ഷിച്ചാണ് എന്നാണ് പോലീസിന്റെ നിഗമനം. ഈ മൃതദേഹം ആരുടേതാണ് എന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. പുത്തന്‍കുരിശില്‍ നിന്നും ഒന്നരവര്‍ഷം മുന്‍പ് കാണാതായ ശകുന്തള എന്ന സ്ത്രീയുടേതാണോ മൃതദേഹം എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ശകുന്തള തന്നെയാണ് എന്നുറപ്പിക്കാവുന്ന തരത്തിലല്ല പുതിയ കണ്ടെത്തലുകള്‍. ഉദയം പേരൂര്‍ സ്വദേശി തേരയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തളയെ ഒന്നരവര്‍ഷം മുന്‍പാണ് കാണാതായത്. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം ശകുന്തള ഭര്‍ത്താവില്‍ നിന്നും അകന്ന് മാറി മക്കളുടെ വീടുകളില്‍ മാറി മാറി താമസിച്ച് വരികയായിരുന്നു.

Recommended