യുവ സിപിഎം MLA പ്രതിഭാ ഹരി വിവാഹമോചിതയാകുന്നു

  • 6 years ago

കായംകുളം എംഎൽഎയും, സിപിഎമ്മിന്റെ യുവ വനിതാ നേതാവുമായ പ്രതിഭാ ഹരി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം ജീവിതം അവസാനിപ്പിക്കുന്നതിനായി ആലപ്പുഴ കുടുംബ കോടതിയിലാണ് പ്രതിഭാ ഹരി ഹർജി നൽകിയത്.എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും, സിപിഐഎമ്മിലും സജീവ സാന്നിദ്ധ്യമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പ്രതിഭാ ഹരിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.കായംകുളം എംഎൽഎയും സിപിഎം വനിതാ നേതാവുമായ പ്രതിഭാ ഹരി ആലപ്പുഴ കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും, മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് പ്രതിഭയുടെ ആരോപണം. പത്തു വർഷത്തോളമായി ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും ഇവരുടെ ഹർജിയിൽ പറയുന്നു.

Recommended