മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈഗീക താല്പര്യം ഉള്ളവർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സജിത

  • 6 years ago
സ്ത്രീകള്‍ വളരെയധികം ചൂഷണത്തിന് വിധേയമാകുന്ന മേഖലകളിലൊന്നാണ് സിനിമാരംഗം. പുറമേ കാണുന്ന വര്‍ണ്ണപ്പകിട്ട് പിന്നണിയില്‍ ഇല്ല എന്നത് പരസ്യമായ ഒരു രഹസ്യം കൂടിയാണ്. എന്നാല്‍ ദുരനുഭവങ്ങള്‍ തുറന്ന് പറയാനോ പ്രതികരിക്കാനോ അടുത്തകാലം വരെ സിനിമയിലെ സ്ത്രീകള്‍ തയ്യാറായിരുന്നില്ല.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളത്തില്‍ സ്ത്രീകള്‍ മുന്നോട്ട് വരാനും ശക്തമായി പ്രതികരിക്കാനും തുടങ്ങിയത്. അതുവരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമായിരുന്നത് ഒരു കൂട്ടായ, വലിയ ശബ്ദമായി മാറി.ഏറ്റവും ഒടുവില്‍ മലയാളസിനിമയിലെ നടന്മാര്‍ എത്തരക്കാരാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തില്‍.മലയാള സിനിമയുടെ മുന്നിലും പിന്നിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപം കൊള്ളുന്നതിന് മുന്‍പേ തന്നെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തിയിരുന്നവരാണ് റിമ കല്ലിങ്കലിനേയും സജിത മഠത്തിലിനേയും പോലുള്ളവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ ഉറച്ച് നില്‍ക്കുന്നവരുമാണ്. മലയാള സിനിമയില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല എന്നത് നേരത്തെ തന്നെ ഇവര്‍ പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളതുമാണ്.

Recommended