ഒരു ജനതയുടെ ആത്മാവിഷ്കാരം എന്നാണ് കൈരളി ഓണ്‍ലൈൻറെ ടാഗ്ലൈൻ. വാർത്തകള്‍ വളച്ചൊടിച്ച് നല്കുന്നതില് കൈരളിക്ക് ഒരു പ്രത്യേക വിരുതുണ്ട്. പാർവതിയുടെ പേരിലുള്ള വിവാഹവാർത്തയാണ് കൈരളി അർഥം മാറ്റി വളച്ചൊടിച്ച് നല്‍കിയത്. നടി പാർവ്വതിയെ വിവാഹം കഴിക്കാൻ ഭാര്യ സമ്മതിച്ചില്ല എന്ന് ഒരു നടനെ ഉദ്ധരിച്ച് തലക്കെട്ടിട്ടാണ് കൈരളി സോഷ്യൽ മീഡിയയിൽ പൊങ്കാല വാങ്ങുന്നത്.പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. എന്നാല്‍ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവര്‍ അതില്‍ അഭിനയിക്കാന്‍ അനുവദിച്ചില്ല. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നു - ഇതാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ പറഞ്ഞത്. ഈ വാർത്തയാണ് കൈരളി വളച്ചൊടിച്ച് നല്‍കിയത്. അന്ന് പാര്‍വതിയെ ‘വിവാഹം' കഴിക്കാമായിരുന്നു; പക്ഷെ ഭാര്യ സമ്മതിച്ചില്ല; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി മലയാള നടന് - ഇതായിരുന്നു കൈരളി മേൽ പറഞ്ഞ വാർത്തയ്ക്ക് നൽകിയ തലക്കെട്ട്. ഇതോടെയാണ് വാർത്ത വായിച്ച ആളുകൾക്ക് ദേഷ്യം വന്നതും കൈരളിക്ക് അവരുടെ പേജിൽ തന്നെ പൊങ്കാലയിടാൻ തുടങ്ങിയതും.