Skip to playerSkip to main contentSkip to footer
  • 2/7/2023
Fans criticized Mammootty for political incorrectness in his joke | സിനിമകളിലേയും സിനിമ താരങ്ങളുടേയും ഭാഷകളിലെ രാഷ്ട്രീയ ശരികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമാകാറുണ്ട്. അതുകൊണ്ട് മാത്രം ഇത്തരം ശരികേടുകളില്‍ പ്രതിച്ഛായ ഭയന്ന് ഖേദം പ്രകടിപ്പിക്കുന്നവരുമുണ്ട്. അടുത്തിടെ ഇത്തരത്തില്‍ 'പൊളിറ്റിക്കല്‍ കറക്ട്‌നസ്' ചര്‍ച്ചയില്‍ കുടുങ്ങിയ താരമായിരന്നു മെഗാതാരം മമ്മൂട്ടി. സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണമായിരുന്നു വിവാദമായത്. അന്ന് മമ്മൂട്ടി ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്

#Mammootty

Category

🗞
News

Recommended