ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ
  • 5 years ago

a new campaign on social media against evm


സാഹചര്യം 2014നെ വച്ച് നോക്കുമ്പോള്‍ അനുകൂലം അല്ലായിരുന്നിട്ടും അതിനേക്കാള്‍ മികച്ച വിജയം നേടാന്‍ എന്‍.ഡി.എയ്ക്ക കഴിഞ്ഞു. മെയ് 23 വോട്ടെണ്ണല്‍ ദിനം കഴിഞ്ഞതിന് ശേഷം എല്ലാവരും സംശയത്തോടെ കാണുന്ന ഒരു കാര്യം ആണത്. ഇനി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടോ..എന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ഇലക്ഷന്‍ വീണ്ടും നടത്തണം എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന പ്രധാന ആവശ്യം. ലോക്സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിനും ആരംഭിച്ചു കഴിഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്‌

Recommended