അനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി | Oneindia Malayalam

  • 5 years ago
സ്വീഡിഷ് കമ്പനിയായ എറിക്സണ് നൽകാനുള്ള പിഴ ഒടുക്കാൻ സഹായിച്ചതിന് ചേട്ടൻ അംബാനിക്ക് നന്ദി പറഞ്ഞ് സഹോദരൻ അനിൽ അംബാനി. ജയിൽ ശിക്ഷയിൽ നിന്നു രക്ഷപെടാൻ എറിക്സണ് 458.77 കോടി രൂപയാണ് തിങ്കളാഴ്ച മുകേഷ് അംബാനി കൈമാറിയത്. കഴിഞ്ഞ മാസമാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിനോട് എറിക്സൺ കമ്പനിക്കുള്ള കുടിശ്ശിക നാലാഴ്ചയ്ക്കകം അടച്ചുതീർക്കണമെന്ന് ഉത്തരവിട്ടത്. തുക കൈമാറാത്ത പക്ഷം 3 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

anil ambani thanks brother mukesh for timely support