തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് സമ്പാദനമൊക്കെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ്. അവരുടെ തോഴി ശശികലയും സമ്പാദ്യത്തിൻറെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവർക്കും ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ജയലളിത തിരികെയെത്തിയിരുന്നു. എന്നാല്‍ ശശികലെ ഇപ്പോഴും ബംഗളുരു ജയിലിലാണ്. നിലവില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാണ് പനീർസെല്‍വം. അടുത്തിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുൻപ് അദ്ദേഹം ചായക്കടക്കാരനായിരുന്നു. പിന്നീടാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും മുന്‍സിപ്പല്‍ ചെയര്‍മാനും എംഎല്‍എയുമായത്.തേനിയിലെ പെരിയകുളം ജങ്ഷനില്‍ ചായക്കട നടത്തിയിരുന്നു പനീര്‍ശെല്‍വം. 20000 രൂപ വായ്പ എടുത്തിട്ടായിരുന്നു ഈ കട വെച്ചത്. ഇന്ന് അദ്ദേഹം 2200 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.