ബോക്സ് ഓഫീസിൽ ഇക്കയെ കടത്തി വെട്ടുമോ ഷാജി പാപ്പൻ??

  • 6 years ago
Chritsmas release Aadu 2 races ahead to the top
ഇത്തവണ ക്രിസ്തുമസിന് തിയറ്ററുകളിലെത്തിയ സിനിമകളെല്ലാം മികച്ച പ്രതികരണം നേടിയായിരുന്നു പ്രദര്‍ശനം ജൈത്രയാത്ര തുടരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയടക്കം അഞ്ച് സിനിമകളാണ് ഒന്നിച്ചും അടുത്ത ദിവസങ്ങളിലുമായി തിയറ്ററുകളിലേക്കെത്തിയത്. ഇനി പ്രേക്ഷകന്‍ കാത്തിരിക്കുന്നത് ആരാണ് ബോക്‌സ് ഓഫീസില്‍ രാജാവായത് എന്നാണ്. സിനിമ പുറത്തിറങ്ങി രണ്ട് ആഴ്ച ആയിട്ടും സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ഡിസംബര്‍ 22 ന് തിയറ്ററുകളിലേക്കെത്തിയ ആട് 2 വിന്റെ കൃത്യമായ കളക്ഷന്‍ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇത്തവണ ബോക്‌സ് ഓഫീസില്‍ തരംഗമാവുന്നത് ആട് 2 ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്ന ഓരോ തിയറ്ററും ഹൗസ് ഫുള്ളാണെന്നുള്ളതാണ് അതിന് കാരണം. വ്യത്യസ്ത പ്രതികരണങ്ങളുമായി തിയറ്ററുകള്‍ കൈയടക്കിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമയ്ക്ക് വലിയ ആരാധകരെയായിരുന്നു കിട്ടിയത്.

Recommended