'ആ വില്ലനോട് ' ലാലേട്ടന്‍ ക്ഷമിച്ചു | filmibeat Malayalam

  • 7 years ago
A fan tried to shoot Mohanlal's villain on his mobile got arrested this morning. Police findout that the person is innocent and they seek help from Mohanlal.

മോഹന്‍ലാലിന്റെ വില്ലന്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരു ആരാധകനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂരിലെ ഒരു തിയേറ്ററിലാണ് സംഭവം നടന്നത്. ആവേശം മൂത്ത ആരാധകന്‍ ക്യാമറ ഓണ്‍ ചെയ്ത് കുടുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. വില്ലന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് ഒരു ആരാധകന്‍ ഫോണില്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. വിതരണക്കാരുടെ പ്രതിനിധിയാണ് സിനിമയിലെ രംഗങ്ങള്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുന്നതായി കണ്ടെത്തിയത്. ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലയോര മേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നെത്തിയ 33 കാരനായ ഇയാള്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായത്. പിടിയിലായത് ലാലേട്ടന്‍റെ കട്ട ഫാനാണെന്ന് മനസ്സിലാക്കിയ പൊലീസ് സംവിധായകന്റെ സഹായം തേടി. നിര്‍മ്മാതാവിനോടും മോഹന്‍ലാലിനോടും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഒടുവില്‍ ലാലേട്ടന്‍ ആരാധകനോട് ക്ഷമിച്ചു.

Recommended