ഷൂട്ടിങ്ങിനിടെ കൂട്ടത്തല്ല് | filmibeat Malayalam

  • 6 years ago
സിനിമാ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നായികാ നായകന്‍മാരാകുന്ന ബിടെക് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു സംഭവം. താരങ്ങള്‍ കൂട്ട ഇടി തുടര്‍ന്നതോടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു. പിന്നീട് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.ബിടെക് എന്ന സിനിമയുടെ ചീത്രകരണത്തിനിടെയായിരുന്നു സംഭവം. നടന്‍മാരായ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, നടി അപര്‍ണ ബാലമുരളി എന്നിവരായിരുന്നു സീനില്‍ അഭിനയിക്കുന്നത്. ഇതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കയ്യാങ്കളി നടത്തിയത്.

Recommended