ഓസ്കാർ നോമിനേഷനിൽ അവസാന പട്ടികയിൽ ഇടം നേടാൻ പുലിമുരുഗന് സാധിച്ചില്ല

  • 6 years ago
താര രാജാവിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പുലി മുരുകൻ ഓസ്കാറിൽ നിന്ന് പുറത്തായി. 150 കോടി ക്ലമ്പിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമാണ് പുലിമുരുകൻ. ഇതിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതമാണ് ഒസ്കാറിൽ പരിഗണിച്ചത് പുലി മുരുകനിലെ ടൈറ്റിൽ സോങ്ങായ 'മാനത്തെ മാരിക്കുറുമ്പേ' , കാടാണിയും കൽച്ചിലേമ്പേ എന്നീ ഗാനങ്ങളിലെ പശ്ചാത്തല സംഗീതമാണ് ഒസ്കാർ പരിഗണന ലിസ്റ്റിൽ ഇടംപിടിച്ചത്.
പുലി മുരുകനിലെ രണ്ട് ഗാനങ്ങളായിരുന്നു ഓസ്കാർ പട്ടികയിൽ ഇടംപിടിച്ചത്. 2017 ലെ ഒറിജനൽ സോങ് വിഭാഗത്തിലാണ് പരിഗണിച്ചത്. 70 ചിത്രങ്ങളോടൊപ്പമാണ് പുലി മുരുകനിലെ പാട്ടുകളും മത്സരിച്ചത് അവസാനം വരെ ഗോപി സുന്ദറിന്റെ ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ജനുവരി 23 ന് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ചിത്രം പുറത്താകുകയായിരുന്നു.
ഇത്തവണത്തെ ഓസ്കാർ പാട്ടികയിലുള്ള ഒരേ ഒരു ഇന്ത്യൻ സിനിമയായിരുന്നു പുലി മുരുകൻ. ഡൻകിർക്, ജസ്റ്റ്സ് ലീഗ്, കോക്കോ, ഫേറ്റ് ഒഫ് ഫ്യൂരിയൻസ്, വണ്ടർ വുമൻ, എന്നിവയാണ് പട്ടികയിലെ മറ്റു പ്രമുഖ സിനിമകൾ.

Recommended