മണിരത്‌നം ബിഗ്ബജറ്റ് സിനിമയിൽ ഫഹദ് ഗുണ്ട

  • 6 years ago
മണിരത്‌നത്തിന്റെ പുതിയ സിനിമയെ കുറിച്ച് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയില്‍ പ്രമുഖ താരനിര അണിനിരക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരൊക്കെയാണ് നായകന്മാരായി അഭിനയിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തില്‍ നാല് നായകന്മാരുണ്ടെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. അഭിഷേക് ബച്ചന്‍, നാനി, രാം ചരണ്‍, ഫഹദ് എന്നിവരാണ് ആദ്യം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്. എന്നാല്‍ ഫഹദ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു എന്നിവരാണ് സിനിമയിലെ നായകന്മാര്‍.ഫഹദ് ഫാസിലിന് ഇത് വിജയ സിനിമകളുടെ കാലമാണ്. ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിച്ച വേലൈക്കാരന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെ വരുന്നത് മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ്. സിനിമയില്‍ നാല് നായകന്മാരാണ്. അവരുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

Recommended