കസബ വിവാദം ആരുണ്ടാക്കി?എന്തിന്? | filmibeat Malayalam

  • 6 years ago
Director Anil Thomas On Kasaba Controversy

മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന് നടി പാർവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമൻ ഇൻ കലക്ടീവ് 22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ വിമർശനമുയർന്നത്. സുരഭി വിഷയത്തില്‍ മൗനമായിരുന്ന വനിത സംഘടനയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഒന്നര വര്‍ഷത്തിന് ശേഷം കസബയെ വിവാദമാക്കുന്നതും. കസബ വിവാദത്തെത്തുടർന്ന് മലയാളസിനിമയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. കസബയുടെ പേരില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിഷയം ആസൂത്രിതവും ചര്‍ച്ചയായ മറ്റൊരു വിഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കവുമാണെന്ന വാദം ശക്തമാണ്. കസബ വിവാദത്തിന് പിന്നിലെ യഥാര്‍ത്ഥ പശ്ചാത്തലം കാര്യകാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ തോമസ്.

Recommended