Skip to playerSkip to main contentSkip to footer
  • 12/6/2017
Mohanlal About Lieutenant Colonel Position

മോഹൻലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് മോഹൻലാലിന് ഈ പദവി നല്‍കിയത് എന്നാണ് വിമർശകർ ചോദിക്കുന്നത്. മൂന്ന് നാല് പട്ടാള സിനിമകളില്‍ അഭിനയിച്ചത് കൊണ്ട് മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് ശരിയായില്ല എന്നതായിരുന്നു വിമര്‍ശനം.എന്നാല്‍ ഇതുവരെ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായി മോഹന്‍ലാല്‍ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുന്നു. കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടിയതല്ല തനിക്ക് കേണല്‍ പദവി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മംഗളം പ്രസിദ്ധീകരണമായ കന്യകയില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍. ലെഫ്. കേണല്‍ പദവി ആഗ്രഹിച്ചിട്ടാണോ പട്ടാള സിനിമകള്‍ ആവര്‍ത്തിച്ച് ചെയ്തത് എന്നായിരുന്നു മോഹന്‍ലാലിനോടുള്ള ചോദ്യം. ഒന്നും രണ്ടും സിനിമകളില്‍ അഭിനയിച്ചാല്‍ ഉടന്‍ കിട്ടുന്നതല്ല കേണല്‍ പദവി എന്ന് ലാല്‍ പറഞ്ഞു.

Recommended