കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്ന ചേട്ടാ... ചേച്ചീ... ജ്യോതി കൃഷ്ണ പറയുന്നു

  • 7 years ago
Jyothi Krishna's Facebook Video Goes Viral

ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ. താരം ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ദുബായിയിലാണ്. നവംബര്‍ 19നായിരുന്നു നടി രാധികയുടെ സഹോദരന്‍ ആനന്ദ് രാജയുമായുള്ള ജ്യോതി കൃഷ്ണയുടെ വിവാഹം. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകര്‍ക്കാന്‍ ആരോ ശ്രമിക്കുകയാണെന്ന് ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപിച്ചു. ശ്രീഭദ്ര എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബാംഗങ്ങള്‍ക്ക് മോശം മെസേജുകള്‍ അയക്കുകയാണെന്ന് ജ്യോതി കൃഷ്ണ പറയുന്നു. നിങ്ങളല്ലാതെ ഈ കല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ജ്യോതി കൃഷ്ണയേയും ഭര്‍ത്താവിനേയും ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതിന് ശേഷമായിരുന്നു മറ്റുള്ളവര്‍ സന്ദേശങ്ങള്‍ അയക്കുന്നത്. എന്ത് തന്നെ ആയാലും ആ ഉദ്ദേശം നടക്കില്ലെന്നും താരം ഫേസ്ബുക്ക് വീഡിയോയില്‍ ഓര്‍മിപ്പിക്കുന്നു.

Recommended