ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam

  • 7 years ago
Here's What Exactly happened when Aishwarya Rai Lost Her Control at a Public place

ഈയടുത്തിടെ ഒരു പൊതുചടങ്ങിനിടെ ഐശ്വര്യാ റായി മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചതും പിന്നീട് കരഞ്ഞതും വലിയ വാർത്തയായിരുന്നു. ഇതിൻറെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. സാധാരണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംയമനം പാലിക്കാറുള്ള ഐശ്വര്യ പാപ്പരാസികളുടെ ശല്യം സഹിക്കവയ്യാതെ പൊട്ടിത്തെറിക്കുകയായിരുന്നു. അച്ഛന്റെ ജന്‍മദിനം ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഐശ്വര്യ സ്മൈല്‍‌ ട്രെയിൻ ഫൌണ്ടേഷനിലെത്തിയത്. ഐശ്വര്യയുടെ ചിത്രമെടുക്കുന്നതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കം നടത്തിയിരുന്നു. താരത്തിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ സംഭവം.
സെക്യൂരിറ്റി അകത്തേക്ക് പ്രവേശം നിഷേധിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായും ഇവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. പ്രസ്‌നം വഷളായപ്പോള്‍ ഐശ്വര്യ തന്നെ ഇടപെട്ടിരുന്നു.