എന്ത് കൊണ്ട് ഇത് വരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി സുബി | filmibeat Malayalam
  • 6 years ago

കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി എത്തുന്നത്. മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി.സ്റ്റേജ് പ്രോഗ്രാം, ടെലിവിഷന്‍ ഷോ.. സിനിമാ.. അങ്ങനെയൊക്കെയായപ്പോള്‍ സുബി ജീവിക്കാന്‍ മറന്നുപോയോ. വയസ്സ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തത്. ജെബി ജംഗ്ഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സുബി തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിച്ചു.ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്.. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു- സുബി ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, 'അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ' എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്.. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ' എന്നായിരുന്നു മറുചോദ്യം.അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം
Recommended