'ആകെയുള്ളത് ഒരു ജിമ്മിക്കി കമ്മല്‍ മാത്രം' | filmibeat Malayalam

  • 7 years ago
Velipadinte Pusthakam is a 2017 Indian Malayalam film directed by Lal Jose. The film is produced by Antony Perumbavoor. It stars Mohanlal in the lead role.

മോഹൻലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച് ചിത്രമാണ് വെളിപാടിൻറെ പുസ്തകം. ഏറെ ആവേശത്തോടെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപെ ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ പുറത്തിറങ്ങിയിരുന്നു. വലിയ വരവേല്‍പ്പാണ് ഗാനത്തിന് ലഭിച്ചത്. ഏറെ കാലം കേരളത്തില്‍ ജിമ്മിക്കി കമ്മല്‍ തരംഗം തന്നെയായിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് 32 ദിവസങ്ങള്‍ പിന്നിടുകയാണ്. അപ്പോള്‍ ചിത്രത്തിൻറെ ആകെ കളക്ഷൻ എത്രയെന്ന് നോക്കാം. ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കമിടാന്‍ ചിത്രത്തിന് സാധിച്ചു. പക്ഷെ തുടര്‍ ദിവസങ്ങളില്‍ അത് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. ഇത് തന്നെയാണ് ചിത്രത്തിന് തിരിച്ചടിയായത്. 200 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ വെളിപാടിന്റെ ആദ്യ ദിനം 3.77 കോടി കളക്ഷന്‍ നേടി.

Recommended