ഇംഗ്ലീഷ് അറിയാതെ ജയറാം കുടുങ്ങി, വീഡിയോ കാണാം | filmibeat Malayalam

  • 6 years ago
ഇംഗ്ലിഷ് അറിയില്ല എന്നത് ആരുടേയും കുറ്റമല്ല. പക്ഷേ പ്രമുഖര്‍ക്കാണ് ഇംഗ്ലീഷ് അറിയാത്തതെങ്കില്‍ അതൊക്കെ വാര്‍ത്തയായിട്ടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സിനിമാ താരങ്ങള്‍ക്കാണ് ഇത്തരം പണി കൂടുതല്‍ കിട്ടിയിട്ടുള്ളത്. ഇംഗ്ലീഷ് അറിയാതെ ഏറ്റവുമവസാനം കുടുങ്ങിയ താരം നമ്മുടെ ജയറാമാണ്. വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടറുടെ ഇംഗ്ലീഷ് ചോദ്യത്തിന്റെ മുന്നിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടിയ ജയറാം എന്നെക്കാൾ നന്നായി മകൻ കാളിദാസൻ മറുപടി നൽകും എന്ന് തുറന്നുപറയുകയായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് റിപ്പോർട്ടർ ചോദിച്ചത്. ഉത്തരം തമിഴിൽ പറയാനായിരുന്നു ജയറാമിന്റെ ശ്രമം എന്നാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടതോടെ മകനായ കാളിദാസ് നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. കാളിദാസിനോട് ജയറാം മലയാളത്തില്‍ തനിക്ക് പറയാനുള്ളത് വിശദീകരിച്ചു. എല്ലാം കേട്ട കാളിദാസ് അച്ഛന്‍റെ പ്രതീക്ഷക്കൊത്ത് നല്ല അടിപൊളി ഇംഗ്ലീഷില്‍ ഉത്തരം നല്‍കി. വീഡിയോ കാണാം.

Recommended