Skip to playerSkip to main contentSkip to footer
  • today
കോഴിക്കോട്: മൊബൈൽ കടയിൽ സെക്കൻ്റ് ഹാൻഡ്ഫോൺ വാങ്ങാൻ എത്തിയ യുവാവ് ജീവനക്കാരനെ കബളിപ്പിച്ച് ഫോണുമായി കടന്നുകളഞ്ഞു. താമരശേരി അങ്ങാടിയിലാണ് സംഭവം. പിക്‌സല്‍ മൊബൈൽ എന്ന് പേരുള്ള യൂസ്‌ഡ് ഫോൺ വിൽപന നടത്തുന്ന കടയിൽ നിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഈ സമയത്ത് കടയിൽ തിരക്ക് ഇല്ലായിരുന്നു. ഫോൺ വാങ്ങാൻ എത്തിയ യുവാവ് ജീവനക്കാരനോട് തനിക്ക് വേണ്ട ഫോൺ ആവശ്യപ്പെട്ടു. ജീവനക്കാരൻ ഓരോ വിലയുള്ള ഫോണുകൾ എടുത്ത് കാണിക്കുന്നതിനിടയിൽ കൗണ്ടറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ജീവനക്കാരൻ അറിയാതെ കൈപ്പിടിയിൽ ഒതുക്കി പാൻ്റിൻ്റെ കീശയിൽ ഒളിപ്പിച്ചു. തുടർന്ന് ഫോൺ വാങ്ങാതെ യുവാവ് പെട്ടെന്നുതന്നെ സ്ഥലം വിട്ടു. പിന്നീട് ജീവനക്കാരൻ നോക്കുമ്പോഴാണ് ഫോൺ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മോഷണം നടന്ന കാര്യം വ്യക്തമായി. ബൈക്കിൽ എത്തി മൊബൈൽ ഫോൺ മോഷ്‌ടിച്ച യുവാവിൻ്റെ ദൃശ്യം സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സംഭവ ശേഷം കടയുടമ താമരശേരി പൊലീസിൽ പരാതി നൽകി. പൊലീസ് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.Also Read: 'കൗതുകം ലേശം കൂടുതലാ...'; റെയിൽവേ പാളത്തിലൂടെ കാർ ഓടിച്ച് യുവതിയുടെ മരണക്കളി

Category

🗞
News
Transcript
00:00I
00:30I'm going to go.

Recommended