Skip to playerSkip to main contentSkip to footer

Recommended

  • 6/21/2025
Movie Muthassi (1971)
Movie Director P Bhaskaran
Lyrics P Bhaskaran
Music V Dakshinamoorthy
Singers P Jayachandran

ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
ഹര്‍ഷബാഷ്പം തൂകി

ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു?
ഏതു രാഗകല്പനയില്‍ നീ മുഴുകുന്നു?
വിണ്ണിലെ സുധാകരനോ? വിരഹിയായ കാമുകനോ?
ഇന്നുനിന്റെ ചിന്തകളെ ആരുണര്‍ത്തുന്നു?
സഖീ ആരുണര്‍ത്തുന്നു?
ഹര്‍ഷബാഷ്പം തൂകി

ശ്രാവണനിശീഥിനിതന്‍ പൂവനം തളിര്‍ത്തു
പാതിരാവിന്‍ താഴ്‌വരയിലെ പവിഴമല്ലികള്‍ പൂത്തു
വിഫലമായ മധുവിധുവാല്‍ വിരഹശോകസ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിനിക്കുന്നു
ഹര്‍ഷബാഷ്പം തൂകി

Category

People

Recommended