Prithviraj to team up again with director shaji kailas നടന്‍ പൃഥ്വിരാജ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നടനായും സംവിധായകനായും നിര്‍മാതാവായും വിജയങ്ങള്‍ മാത്രം കിട്ടിയ വര്‍ഷമായതിനാല്‍ പൃഥ്വിയ്ക്ക് ഇക്കൊല്ലം ഇത്തിരി സ്പെഷ്യലാണ്. ജന്മദിനത്തിനോട് അനുബന്ധിച്ച് സര്‍പ്രൈസ് സമ്മാനങ്ങള്‍ പലതും വരാനുണ്ടെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. അതിലൊന്ന് ഷാജി കൈലാസിനൊപ്പമുള്ള തിരിച്ച് വരവാണ്. ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് വരുന്നു എന്ന സൂചന നല്‍കി കൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്ററായിരുന്നു ആരാധകരെ ത്രില്ലടിപ്പിച്ചത്. ഏതോ വമ്പന്‍ സിനിമയെ കുറിച്ചാണെന്ന് സൂചന ലഭിച്ചതോടെ അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഫാന്‍സ്. പല അഭിപ്രായങ്ങള്‍ വന്നെങ്കിലും ആ സര്‍പ്രൈസ് പൃഥ്വിരാജ് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.