Skip to playerSkip to main contentSkip to footer
  • 6/21/2025
Movie : Panitheeraatha Veedu [ 1973 ]
Lyrics : Vayalar
Music : M.S. Viswanathan
Singer : P. Jayachandran

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശില്പി... [ അഞ്ജനക്കല്ലുകൾ ]
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ
മന്ദിരമേ.... മന്ദിരമേ....
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ നിന്റെ
നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടേ
ആഹാഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ....
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...

ആയിരം താമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി.... [ ആയിരം ]
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന
വനസരോവരമേ
സരോവരമേ..... സരോവരമേ.....
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന
വനസരോവരമേ
നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത്
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ
ആഹഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ.... [ നീലഗിരിയുടെ ]

Category

People

Recommended