പോലീസുകാരെ വാരിയിട്ടലക്കി കടുവാക്കുന്നേൽ കുറുവാച്ചൻ; തരംഗമായി കടുവ ടീസർ

  • 3 years ago
വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ മാസ് ചിത്രമെന്ന ലേബലിൽ പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധയാകർഷിച്ച സിനിമയാണ് കടുവ. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്.പോലീസുദ്യോഗസ്ഥരെ വാരിയലക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചനെ മാസ് ബീജീയത്തിൻ്റെ അകമ്പടിയോടെയാണ് ടീസറിൽ അവതരിപ്പിച്ചിട്ടുള്ളത്. ജാക്‌സ് ബിജോയിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കേസും കോടതിയുമൊക്കെ കഴിഞ്ഞായിരുന്നു കടുവയുടെ ഷൂട്ടിങ് ആരംഭിച്ചത്. ''അവര്‍ക്ക് ഒരു സംഘട്ടനം വേണം പോലും, ഒരു യുദ്ധം തന്നെ കൊടുത്തു'' എന്ന ടൈറ്റില്‍ ടാഗോടുകൂടിയുള്ള പോസ്റ്ററിന് ഒപ്പമാണ് പൃഥ്വിരാജ് ഷൂട്ടിങ് ആരംഭിച്ച കാര്യം പങ്കുവച്ചത്.

Recommended