ഒരു ചുമർ ചിത്രം ഇനി ഓർമിപ്പിക്കും കാലാവസ്ഥാ മാറ്റങ്ങൾ അപകടകരമാകുന്ന അവസ്ഥയെക്കുറിച്ച്

  • 5 years ago
സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തുന്നവരെ ഇനി സ്വീകരിക്കുക ഒരു ചുവര്‍ചിത്രമായിരിക്കും. 60 അടി ഉയരത്തിലുള്ള വലുപ്പമേറിയ ചിത്രം. സൗന്ദര്യത്തിന്റെയോ അഴകിന്റെയോ കലാ ചാതുരിയുടെയോ പേരിലായിരിക്കില്ല ആ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. എന്നോ മരിച്ചുപോയ ചരിത്ര നായകന്റെയോ നായികയുടെയോ, ആരാധിക്കപ്പെടുന്ന ദൈവങ്ങളുടേതുമല്ല ആ ചിത്രം. അത് ജീവിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ്. സ്വീഡനില്‍നിന്നുള്ള കൗമാരക്കാരിയുടേത്. ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബെർഗിന്റേത്.

Recommended