പോൺ വെബ്സൈറ്റിലെ പ്രൊഫൈൽ ഇമേജുകളായി പെൺകുട്ടികളുടെ ചിത്രങ്ങൾ

  • 5 years ago
കേവലം തമാശയ്ക്ക് പകർത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം വികൃതമായ, നഗ്നമായ രൂപത്തിൽ നമ്മുടെ തന്നെ, അല്ലെങ്കിൽ സുഹൃത്തുക്കളുടെ കയ്യിലെത്തുമ്പോൾ ഏറെ വൈകിയിരിക്കും. വാട്സാപ്പും ഫെയ്സ്ബുക്കും സജീവമായ ഇക്കാലത്ത് രഹസ്യചിത്രമെന്ന ടാഗിൽ മലയാളി ഗ്രൂപ്പുകളിലെല്ലാം ഇത്തരം ചിത്രങ്ങൾ വൈറലാണ്. നാൾക്കുനാൾ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. ഫെയ്സ്ബുക്ക് പ്രൊഫൈലുകളിൽ ഒരേ പെൺകുട്ടിയുടെ ചിത്രവും നിരവധി അക്കൗണ്ടുകളിൽ കാണാനാകും. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജ പ്രൊഫൈലുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ചിലരുടെ ഫോട്ടോകൾ പോൺ വെബ്സൈറ്റിലെ പ്രൊഫൈൽ ഇമേജുകളായും ഉപയോഗിക്കുന്നുണ്ട്