" അമിത് ഷാ കൊലക്കേസ് പ്രതി''; വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്,
  • 5 years ago
പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം വട്ടവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വാര്‍ധയില്‍ നടത്തിയ പരാമര്‍ശവും, കന്നിവോട്ടര്‍മാര്‍ പുല്‍വാമയിലെ രക്ഥസാക്ഷികള്‍ക്കും ബാലാക്കോട്ട് മിന്നലാക്രമണം നടത്തിയ സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന പരാമര്‍ശവും ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്


no poll code violation, EC give clean chit to Rahul, Modi and Amit Sha
Recommended