A Padmakumar | ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചിലില്‍ പ്രതിഷേധവുമായി എ. പത്മകുമാര്‍.

  • 5 years ago
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചിലില്‍ പ്രതിഷേധവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ബോര്‍ഡ് സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനോട് പത്മകുമാര്‍ പരാതിപ്പെട്ടു. കൊടിയേരിയോട് രാജി സന്നദ്ധത അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം.സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടായിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു. ബോര്‍ഡില്‍ പലകാര്യങ്ങളും താന്‍ അറിയാതെയാണ് നടക്കുന്നതെന്നും പത്മകുമാര്‍ തുറന്നടിച്ചു.

Recommended