ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി | Oneindia Malayalam

  • 6 years ago
Glenn Maxwell opens up on allegation of match-fixing in Ranchi Test
പ്രമുഖ ചാനലായ അല്‍ ജസീറ നേരത്തേ ഒരു ഡോക്യുമെന്ററി പുറത്തുവിട്ടിരുന്നു. 2017ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ രണ്ടു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ചാനല്‍ ചൂണ്ടിക്കാട്ടിയത്. അതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ചാനല്‍ അവകാശപ്പെട്ടിരുന്നു. ഡോക്യുമെന്ററിയിലെ വീഡിയോയില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഈ താരങ്ങളിലൊരാളെന്നു സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം തന്നെ ഞെട്ടിക്കുകയും വളരെയധിതം ദുഖിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു.
#Maxwell

Recommended