"സിനിമ മാത്രമല്ല, സീരിയലുകളും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്", തുറന്നടിച്ച് ആഷിഖ് അബു

  • 6 years ago

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയുന്നവർ വിരലിലെണ്ണാവുന്നവരേ ഉള്ളൂ മലയാള സിനിമയിൽ. ആഷിഖ് അബുവും റിമ കല്ലിങ്കലും പാർവ്വതിയുമടക്കം ചുരുക്കം ചിലർ മാത്രമാണിവർ. അഭിപ്രായം പറയുന്നതിന്റെ പേരിൽ നിരന്തരം സോഷ്യൽ മീഡിയയിൽ ഇവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിൽ രൂപപ്പെട്ട് വന്ന ചേരിതിരിവോടെ ആഷിഖ് അബു അടക്കമുള്ളവർ പ്രബലരുടെ ശത്രുപക്ഷത്തുമായി.അവൾക്കൊപ്പം മാത്രം എന്ന കരുത്തുറ്റ നിലപാടാണ് ഇവരെ പലരുടേയും ശത്രുവാക്കിയത്. അതുകൊണ്ട് തന്നെ അവസരം കിട്ടുമ്പോഴൊക്കെ സൂപ്പർ താരങ്ങളുടെ ഫാൻസ്, സോഷ്യൽ മീഡിയയിൽ ഇവരെ തെറിവിളിക്കുന്നു. പക്ഷേ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്നത് ഇവരെ വ്യത്യസ്തരാക്കുന്നു. ഫാൻസ് തന്റെ സിനിമ കാണേണ്ട എന്ന് പറയാൻ ധൈര്യമുള്ള ഒരു സംവിധായകനേ ഇന്ന് മലയാളത്തിലുള്ളൂ. അത് ആഷിഖ് അബുവാണ്. സിനിമയിലെ സ്ത്രീവിരുദ്ധത അടക്കമുള്ള വിഷയങ്ങളിൽ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു നിലപാട് വ്യക്തമാക്കുന്നു. സിനിമയിലെ പ്രബലപക്ഷത്തിന് നേർക്കാണ് ആഷിഖ് അബു വിരൽ ചൂണ്ടുന്നത്.
Director Aashiq Abu about misogyny in Malayalam Cinema

Recommended