കുട്ടികൾക്ക് ഇനി സൗജന്യ പാസ്പോർട്ട് | Oneindia Malayalam

  • 6 years ago
പാസ്പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം നിര്‍ണായക നീക്കത്തിന്. കുട്ടികള്‍ക്കുള്ള പാസ്പോര്‍ട്ട് സൗജന്യമായി ലഭ്യമാക്കുന്നതിന് പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ആലോചനകളും വിദേശകാര്യമന്ത്രാലയം നടത്തിവരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പാസ്പോര്‍ട്ടുകള്‍ വീടുകളിലെത്തിക്കുന്നതിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. രാജ്യത്ത് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സര്‍വീസ് കേന്ദ്രം ആരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പാസ്പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതിനായി വലിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരൂമാനിച്ചതായി സുഷമാ സ്വരാജ് വ്യക്തമാക്കി. മുമ്പത്തേക്കാള്‍ 19 ശതമാനം അധികം പാസ്പോര്‍ട്ടുകളാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിച്ചു.

Recommended