Sushama Swaraj against Pakistan

  • 6 years ago
ആദ്യം നന്നാകൂ..പിന്നെ സംസാരിക്കാം..


ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചർച്ചയില്ല : സുഷമ സ്വരാജ്


ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.ജനങ്ങൾ അതിർത്തിയിൽ കൊല്ലപ്പെടുമ്പോൾ ചർച്ച കൊണ്ട് കാര്യമില്ല. ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാണ് . പക്ഷേ ചർച്ചയും ഭീകര പ്രവർത്തനവും ഒരുമിച്ചു കൊഗിൽജിറ്റ് ബാൾട്ടിസ്ഥാനുള്ള സ്വയം‌ഭരണാവകാശം പിൻവലിച്ച നടപടിക്കെതിരെയും സുഷമ പ്രതിഷേധം ഉയർത്തി.പാകിസ്ഥാന്റെ കശ്മീർ പരാമർശത്തിനെതിരേയും സുഷമ സ്വരാജ് ശക്തമായി പ്രതികരിച്ചു.എല്ലാക്കാലത്തും ചരിത്രം തിരുത്താനാണ് നോക്കിയിട്ടുള്ളതെന്ന് സുഷമ ചൂണ്ടിക്കാട്ടി.പാകിസ്ഥാന്റെ ഗിൽജിത് ബാൾട്ടിസ്ഥാൻ ഇടപെടലിനെതിരെ ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മോദി സർക്കാർ നാലുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പാകിസ്ഥാൻ ഇന്ത്യയെ ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ചരിത്രവും ഭൂമിശാത്രവും മാനിക്കാത്ത നിയമത്തെ ബഹുമാനിക്കാത്ത രാഷ്ട്രമാണ് പാകിസ്ഥാനെന്നും സുഷമ തുറന്നടിച്ചു.

Recommended