ജയമോളെ പ്രകോപിപ്പിക്കാൻ മകൻ പറഞ്ഞതെന്ത്?? | Oneindia Malayalam

  • 6 years ago
കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയത്. താനാണ് മകനെ കൊലപ്പെടുത്തിയതെന്നു എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും വളരെ വ്യക്തമായി തന്നെ ജയ മോൾ പോലീസിനോട് ഏറ്റു പറഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിയായ ജയ നൽകിയിരിക്കുന്ന മൊഴി വിശ്വസനീയമാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം ജയ മോളെ പ്രകോപിപ്പിക്കാൻ ജിത്തു പറഞ്ഞതെന്താണെന്നും പോലീസ് അന്വേഷിക്കും. കൂടാതെ കേസിൽ ജിത്തുവിൻരെ സഹോദരിയേയും മുത്തച്ഛനേയും, അച്ഛനേയും ചോദ്യം ചെയ്യുമെന്നു സിറ്റി പോലീസ് കമ്മീഷ്ണർ ഡോ. എസ് ശ്രീനിവാസ് മനോരമ ന്യൂസിനോട് പറഞ്ഞു.ഭർതൃകുടുംബത്തിൽ പോയതാണ് മകനോട് പക തോന്നിയതെന്നു ജയ പോലീസിന് മൊഴി നൽകി. വീട്ടിലെത്തിയ മകൻ സ്വത്ത് സംബന്ധമായ കാര്യങ്ങൾ പറഞ്ഞെന്നും ഇതിൽ പെട്ടെന്ന് പ്രകോപിതയായാണ് താൻ മകനെ കഴുത്തിൽ ഷാൾ മുറിക്കു കൊന്നതെന്നും ശേഷം വീട്ടുവളപ്പിലിട്ടു കത്തിച്ചതെന്നും ജയ പോലീസിനോട് പറഞ്ഞു. കൊല നടത്തിയ സംഭവങ്ങൾ വളരെ കൃത്യമായാണ് ജയ പോലീസിനോട് പറഞ്ഞത്.