ദിലീപിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി | Oneindia Malayalam

  • 6 years ago
PIL filed against actor Dileep in High Court rejected
പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസ് കോടതിക്ക് മുന്നില്‍ വിചാരണയ്ക്ക് എത്താനിരിക്കുന്നതേ ഉള്ളൂ. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ജാമ്യം നേടി പുറത്താണുള്ളത്. പുതിയ സിനിമകളുടെ തിരക്കിലാണ് ദിലീപ്. അതിനിടെ ദിലീപിന് ആശ്വാസമായി നടനെതിരെയുള്ള പൊതു താല്‍പര്യഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ആലുവ സബ് ജയിലില്‍ 85 ദിവസമാണ് ദിലീപ് അഴിയെണ്ണിക്കിടന്നത്. ഈ ദിവസങ്ങളില്‍ ദിലീപിനെ സിനിമയിലെ പ്രമുഖരടക്കം സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്നും ആ കൂടിക്കാഴ്ചകളില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി.ദിലീപിനെ കൂടാതെ സംസ്ഥാന പോലീസ് മേധാവി, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി, ജയില്‍ ഡിജിപി, ആലുവ ജയില്‍ സൂപ്രണ്ട് എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. നേരത്തെ ഇതേ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷി ചേര്‍ത്തിരുന്നില്ല.

Recommended