സ്ലിം ബെല്‍റ്റ് ഇട്ട് പറ്റിച്ചതാണോ മോഹന്‍ലാല്‍ | filmibeat Malayalam

  • 6 years ago
മോഹന്‍‌ലാലിന്‍റെ പുതിയ ലുക്കിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തു വന്നത്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം. ലാല്‍ പതിനെട്ട് കിലോ ഭാരം കുറച്ചു എന്ന് പറയുന്നതൊക്കെ കള്ളമാണെന്നാണ് ഇപ്പോഴുള്ള ആരോപണം. സ്ലിം ബെല്‍റ്റ് ധരിച്ച് കുടവയര്‍ അകത്താക്കിയതാണെന്ന് ചിലര്‍ കണ്ടെത്തിക്കഴിഞ്ഞു. ഒടിയന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലാല്‍ തടി കുറച്ചിട്ടൊന്നുമില്ല, മീശ വടിച്ചതുകൊണ്ട് ആരും ചെറുപ്പക്കാരനായി തോന്നിക്കില്ല എന്നാണ് അപ്പോള്‍ ഉയര്‍ന്ന വിമര്‍ശനം. മോഹന്‍ലാലിനെ നേരെ ആക്രമണം നടത്തിയാല്‍ ഫാന്‍സ് അടങ്ങിയിരിയ്ക്കുമോ.. മമ്മൂട്ടിയ്‌ക്കെതിരെയുള്ള പോസ്റ്റുമായി ലാല്‍ ഫാന്‍സുമെത്തി. മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Recommended