ദിലീപിനെ പുറത്താക്കി, ബാക്കി? പൃഥ്വിയുടെ 2017? | filmibeat Malayalam

  • 7 years ago
Prithviraj's 2017!

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2017 നിർണായക വർഷമായിരുന്നു. ഒട്ടേറെ വിവാദങ്ങളും കോളിളക്കങ്ങളും ഉണ്ടായ വർഷം കൂടിയായിരുന്നു ഇത്. 2017 പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ച് എങ്ങനെയായിരുന്നു? നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ താരങ്ങളിലൊരാള്‍ ആണ് പൃഥ്വിരാജ്. 2016മായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ വലിയ മാറ്റം ഒന്നുമില്ല. എന്നാല്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ നടന്നില്ല. എസ്ര, ആദം ജോണ്‍, ടിയാൻ എന്നീ മൂന്ന് ചിത്രങ്ങളാണ് പൃഥ്വിയുടേതായി പുറത്തുവന്നത്. ഇവ മൂന്നും ബോക്സ് ഓഫീസില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. എസ്ര എന്ന ചിത്രത്തിന് അപാര ബില്‍ഡപ്പാണ് പൃഥ്വി നല്‍കിയത്. നൂറിലധികം തവണ താന്‍ ചിത്രം കണ്ടു എന്നത് പൃഥ്വിയുടെ തള്ളാണെന്ന് പലരും പറഞ്ഞു. മലയാളത്തിലെ ഡീസന്റ് ഹൊറര്‍ ത്രില്ലറായിരുന്നു എസ്ര എന്ന് തീര്‍ച്ചയായും പറയാം. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടമൊന്നും ചിത്രമുണ്ടാക്കിയില്ല.

Recommended