മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് | filmibeat Malayalam

  • 7 years ago
Mammootty's Kunjali Marakkar; More Deatails Out

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സംഗീത് ശിവന്‍ സംവിധായകനായി എത്തുമെന്നാണ് അറിയുന്നത്. സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 50 കോടിയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നത്. സിനിമയുടെ 70 ശതമാനത്തോളം ഭാഗവും കടലില്‍ വെച്ച് ചിത്രീകരിക്കേണ്ടി വരുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞാലിമരക്കാറില്‍ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ജാക്കി ചാനുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Recommended