മോദിയെ വരവേറ്റത് ആളില്ലാക്കസേരകള്‍, അതും ഗുജറാത്തില്‍ | Oneindia Malayalam

  • 7 years ago
Prime Minister Narendra Modi's Speech Goes Viral

ഗുജറാത്തില്‍ ബിജെപി തിരിച്ചടി നേരിടുമെന്ന എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ മോദിക്ക് തിരിച്ചടി നല്‍കി മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നു. തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാക്കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്ന മോദിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മോദിയുടെ സ്വന്തം മണ്ഡലമുള്ള ഗുജറാത്തിലാണ് ഈ അവസ്ഥ എന്നതാണ് ശ്രദ്ധേയം. ബറൂച്ച് ജില്ലയിലെ ജംബൂസാറിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്രമോദി ഇത്തരത്തിൽ നാണം കെടേണ്ടി വന്നത്.എബിപി ചാനലിലെ മാധ്യമപ്രവർത്തകനായ ജൈനേന്ദ്ര കുമാറാണ് മോദിയുടെ പ്രസംഗത്തിന്റെയും ആളോഴിഞ്ഞ കസേരകളുടെയും വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളെപോലും ഞെട്ടിച്ചിരുന്നു ശുഷ്ക്കമായ സദസ്സ്. 12,000ത്തോളം കസേരകളായിരുന്നു ശ്രോതാക്കൾക്കായി നിരത്തിയിരുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബറൂച്ചിന് പുറമെ രാജ്കോട്ട്, സുരേന്ദ്ര നഗൿ, ഭൂജ് എന്നിവിടങ്ങലിലും നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. അവിടെയും ജന പങ്കാളിത്തം കുറവായിരുന്നുവെന്നാണ് റിപ്പോർട്ട്. ‌

Recommended