തെന്നിവീണ് പരിക്ക് പറ്റിയത് കീര്‍ത്തിക്കല്ല, ലിന്‍ഡക്ക് | filmibeat Malayalam

  • 7 years ago
Actress Injured Was Not Keerthy Suresh, Its Linda Kumar

സാവിത്രിയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നതിനിടയിലാണ് നായികയായ കീര്‍ത്തി സുരേഷിന് പരിക്ക് പറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ലൊക്കേഷനില്‍ നിന്നും തെന്നി വീണ് പരിക്കേറ്റെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ പിന്നെ ആ നടി ആരാണ് എന്ന അന്വേഷണത്തിലായിരുന്നു സിനിമാ ലോകം. ഒടുവില്‍ ആളെ കണ്ടത്തി. പുതുമുഖ നടി ലിന്‍ഡാ കുമാറിനാണ് പരിക്ക് പറ്റിയത്. കുഞ്ഞിരാമന്‍റെ കുപ്പായം എന്ന ചിത്രത്തിലഭിനയിക്കുമ്പോഴായിരുന്നു സംഭവം. ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു വഴുക്കലുള്ള പാറയില്‍ ലിന്‍ഡ തെന്നിവീണത്. കൈക്കും കാലിനും ലിന്‍ഡക്ക് പരിക്കുള്ളതായാണ് റിപ്പോര്‍ട്ട്. നടിക്ക് പത്ത് ദിവസത്തെ വിശ്രമം അനുവദിച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായത്തില്‍ സജിതാ മഠത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.