ഗൗരിയുടെ മരണത്തില്‍ വീണ്ടും വഴിത്തിരിവ് | Oneindia Malayalam

  • 7 years ago
Treatment denied to Gowri who jumped off building, says police. It has been found out that a critically injured Gowri did not receive any treatment for nearly four hours at the Benziger Hospital in Kollam where she was initially taken to. Police have begun an investigation against the hospital. They’re examining the documents at the hospital.Gowri had suffered injuries to her head and backbone but she was conscious and was able to talk.

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു പത്താം ക്ലാസുകാരിയായ ഗൗരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേയും കേസെടുത്തു. പെണ്‍കുട്ടിക്ക് ചികില്‍സാ നിഷേധമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണിത്. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നാലു മണിക്കൂറോളം ഗൗരി ചികില്‍സ ലഭിക്കാതെ കിടന്നതായും ബന്ധുക്കള്‍ പറയുന്നു. സ്‌കാനിങ് പോലും നടത്തിയില്ല, മാത്രമല്ല കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്നത് ആശുപത്രി അധികൃതര്‍ മറച്ചുവച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കുപറ്റിയ ഗൗരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്.

Recommended