ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam

  • 6 years ago
Jayalalitha Was Brought In a Breathless State, Says Appollo Hospital Chief

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി അധികൃതർ. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു സ്വകാര്യ തമിഴ് ചാനലിനോട് സംസാരിക്കുക്കയായിരുന്നു അവർ. അതേസമയം, ജയലളിത കൊല ചെയ്യപ്പെട്ടതു തന്നെയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇനിയും അവസാനിക്കാത്ത ദുരൂഹതകള്‍ നീക്കിയേക്കുന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ജയലളിതയെ ചികില്‍സിച്ച അപ്പോളോ ആശുപത്രിയിലെ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡിയാണ് ഒരു സ്വകാര്യ ചാനലില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജയലളിതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള എല്ലാ ശ്രമവും മെഡിക്കല്‍ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാവരും ആഗ്രഹിച്ചതു പോലെ അവരെ മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ഇതു വിധിയാണ്. ഇതില്‍ ആര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും പ്രീത റെഡ്ഡി വിശദമാക്കി.

Recommended