ആ തോല്‍വിയോട് സിന്നര്‍ മത്സരിക്കുകയായിരുന്നു, തോല്‍വിയെ ജയിക്കുകയായിരുന്നു. ടെന്നീസിന്റെ വിശുദ്ധ ഭൂമിയിലെ രണ്ട് വാരത്തിന് ശേഷം തന്റെ റാക്കറ്റില്‍ തലകുമ്പിട്ട് സിന്നിർ ഒരു നിമിഷം ഇരുന്നു. ശേഷം പുല്‍തകടിയിലൊന്ന് തലോടി. ടെന്നീസിന്റെ ഉരകല്ലെന്ന് വിശേഷിപ്പിക്കുന്ന വിംബിള്‍ഡണിലെ സെന്റർ കോർട്ടില്‍ സിന്നർ തന്റെ മാറ്റ് തെളിയിച്ചിരിക്കുന്നു