ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേയ്ക്ക് ഓലയോടൊപ്പം വൺ എന്ന മോഡലിനെ അവതരിപ്പിച്ച് കടന്നുവന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി. എന്നാൽ S1, S1 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിച്ച് ഓല ഒരുപടി മുന്നോട്ടു നിൽക്കുമ്പോൾ ഇതുവരെ ബ്രാൻഡിന് വിപണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ മോഡലിനായി 55,000 ബുക്കിംഗുകൾ മറികടന്നതായി അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്.