കാർഷിക നിയമങ്ങൾ പിൻവലിക്കൽ; കൈയ്യടിച്ച് താരങ്ങളും, വിമർശിച്ച് കങ്കണ

  • 3 years ago
ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ഈ വലിയ പ്രഖ്യാപനം നടത്തിയത്. ക‍ര്‍ഷകരുടെ നന്മയ്ക്കു വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും എന്നാൽ ഇതിൻ്റെ ഗുണവശങ്ങൾ ചില ക‍ര്‍ഷകര്‍ക്കു മനസ്സിലായില്ലെന്നും പ്രധാനമന്ത്രി ഇതിനോടൊപ്പം പറഞ്ഞിരുന്നു. ബുദ്ധിമുട്ടിച്ചതിനു രാജ്യത്തോടു മാപ്പു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട സമരത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടനകളുടെ ആവശ്യത്തിനു വഴങ്ങി മൂന്ന് നിയമങ്ങളും പിൻവലിച്ചത്. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം

Recommended