Protest continues against MC Josephine | Oneindia Malayalam

  • 3 years ago
Protest continues against MC Josephine
വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ പാർട്ടികളുടെ വ്യാപക പ്രതിഷേധം. വാർത്താ ചാനലിലെ തത്സമയ ചർച്ചയ്ക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ജോസഫനൈതിരെ പ്രതിഷേധം ഉയരുന്നത്. മഹിളാ കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മീഷൻ അധ്യക്ഷ യുടെ കോലം കത്തിച്ചു. കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചു.കമ്മീഷൻ ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി നേരിയതോതിൽ ഉന്തുംതള്ളുമുണ്ടായി.ജോസഫൈനെതിരെ എകെജി സെൻ്ററിന് മുന്നിൽ പ്രതിഷേധിച്ച മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വീഡിയോ കാണാം...