ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

  • 3 years ago
Won't contest in Kerala assembly election 2021 says Firoz Kunnamparambil
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെടി ജലീലിനെതിരെയാകും മല്‍സരിക്കുക എന്ന പ്രചാരണവുമുണ്ടായി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഫിറോസില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. തന്റെ സൗഹൃദവലയങ്ങളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഒരു മുന്നണിയും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം പുതിയ തീരുമാനം എടുത്തിരിക്കുന്നു