Prithviraj hints that a sequel for Ranam is in the offing

  • 3 years ago
Prithviraj hints that a sequel for Ranam is in the offing
2018-ല്‍ പുറത്തിറങ്ങിയ 'രണം' സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചന നല്‍കി പൃഥ്വിരാജ്. നിര്‍മല്‍ സഹദേവ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു രണം. രണത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്.'ഞാന്‍ തിരിച്ചു വരും' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പൃഥ്വി കുറിച്ചത്. പോസ്റ്റില്‍ സംവിധായകനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇതാണ് പൃഥ്വിരാജ്-നിര്‍മല്‍ സഹദേവന്‍ കൂട്ടുകെട്ടില്‍ രണത്തിന്റെ സീക്വല്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കുന്നത്.



Recommended